തിരുവല്ല: പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഫാ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ, കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ- കേരള റീജൺ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ആരോഗ്യരംഗത്തെ സമർപ്പിത നേതൃത്വത്തിനും സേവനത്തിനുമുള്ള അംഗീകാരമാണ് നിയമനം. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ കത്തോലിക്ക സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ